Connect with us

National

11 വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന് 10 വര്‍ഷം തടവ്

ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ പോക്‌സോ കോടതിയുടേതാണ് ശിക്ഷ വിധി.

Published

|

Last Updated

ഒഡീഷ| പതിനൊന്ന് വിദ്യര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രധാനാധ്യാപകന് 10 വര്‍ഷം കഠിന തടവ്. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ പോക്‌സോ കോടതിയുടേതാണ് ശിക്ഷ വിധി.

2015 ല്‍ ലെഫ്രിപ്പാറ ബ്ലോക്കിലെ ഒരു സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിക്കവെയാണ് ഇയാള്‍ പെണ്‍ക്കുട്ടികളെ പീഡിപ്പിച്ചത്. അഡീഷണല്‍ ജില്ലാ ജഡ്ജി മഹേന്ദ്രകുമാര്‍ സൂത്രധാരാണ് പ്രതിക്ക് 10 വര്‍ഷം തടവ് വിധിച്ചത്.

പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും, സ്‌കൂളില്‍ ഒറ്റയ്ക്കാകുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതെന്നുമാണ് കേസ്. 2016 ജൂണ്‍ 14 നാണ് പ്രതി അറസ്റ്റിലായത്. പ്രതി അന്നുമുതല്‍ ജയിലില്‍ തന്നെയാണ് കഴിയുന്നത്. പ്രതിയ്ക്ക്, 47000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.