Kerala
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
യേശുദാസ് റിനു ദമ്പതികളുടെ മകന്‍ അലന്‍ യേശുദാസ് ആണ് മരിച്ചത്.
തിരുവനന്തപുരം|തിരുവനന്തപുരം അഞ്ചുതെങ്ങില്‍ പത്താം ക്ലാസുകാരനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യേശുദാസ് റിനു ദമ്പതികളുടെ മകന്‍ അലന്‍ യേശുദാസ് ആണ് മരിച്ചത്.
സ്‌കൂളില്‍ നിന്നും വീട്ടിലെത്തി ഏറെ സമയം കഴിഞ്ഞിട്ടും അലനെ മുറിയില്‍ നിന്ന് പുറത്തേക്ക് കണ്ടില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് അലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:
A 10th-grade student named Alan Yesudas was found hanging in his bedroom at Anjuthengu, Thiruvananthapuram. He was rushed to the Chirayinkeezhu Taluk Hospital but could not be saved. The tragic incident occurred after he returned home from school and stayed inside his room.







