Kerala
തിരുവല്ലയില്‍ 1.240 കിലോഗ്രാം കഞ്ചാവും 1.25 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു; അതിഥി സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
തിരുവല്ല കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ സാംസി ഗ്രാമത്തില്‍ മജ്നുള്‍ ഇസ്‌ലാം (27) ആണ് എക്‌സൈസിന്റെ പിടിയിലായത്.

തിരുവല്ല | പത്തനംതിട്ട തിരുവല്ലയില്‍ 1.240 കിലോഗ്രാം കഞ്ചാവും 1.25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയില്‍ സാംസി ഗ്രാമത്തില്‍ മജ്നുള്‍ ഇസ്‌ലാം (27)നെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
നിര്‍മാണ തൊഴിലാളി എന്ന വ്യാജേന കുറ്റൂര്‍ ജങ്ഷനു സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ ഫ്ളാറ്റില്‍ കുടുംബത്തോടൊപ്പം താമസിച്ചായിരുന്നു കഞ്ചാവ് കച്ചവടം. ബംഗാള്‍, അസം, ഒറീസ എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന കഞ്ചാവ് പൊതികളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കും വില്‍പന നടത്തുകയായിരുന്നു ഇയാളുടെ രീതി എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
എക്സൈസ് തിരുവല്ല റേഞ്ച് ഇന്‍സ്പെക്ടര്‍ മിഥുന്‍ മോഹന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം കെ വേണുഗോപാല്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ ഇ ജി സുശീല്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍ സാഗര്‍, വി ഷിജു, വി എസ് രാഹുല്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ മിനിമോള്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വിജയ് ദാസ്, ഡ്രൈവര്‍ ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.