Connect with us

Gulf

സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത ചൂട്

Published

|

Last Updated

ദമാം | സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത ചൂട്. പ്രവിശ്യയിലെ ദമാമില്‍ 51, ഹഫര്‍ ബാത്തിനില്‍ 49, അല്‍ ഹസയില്‍ 47.9 ഡിഗ്രിയാണ് താപനില. ഏറ്റവും കുറഞ്ഞ താപനില അസീര്‍ പ്രവിശ്യയിലെ അല്‍-സൗദയിലാണ്- 23 ഡിഗ്രി.

സഊദിയില്‍ ഈ വര്‍ഷം ചുട് കൂടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജിസാന്‍, അസീര്‍, മക്ക പ്രവിശ്യകളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Latest