Kerala
കൊല്ലത്ത് മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊന്നു

കൊല്ലം | മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. കിളികൊല്ലൂര്‍ ശ്രീമംഗലത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മണിക്കുട്ടന്‍ (31)നെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെയോടെയായിരുന്നു സംഭവം. നെഞ്ചത്തും കണ്ണിനു താഴെയും കുത്തേറ്റ പിതാവിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം സമീപത്തെ വീട്ടിലെ ടെറസില്‍ കിടന്നുറങ്ങിയ മകനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
---- facebook comment plugin here -----