Connect with us

Kerala

15 തദ്ദേശ വാര്‍ഡുകളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും, തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് സമാധാനപരമായാണാ് പുരോഗമിക്കുന്നത്. കനത്ത സുരക്ഷയിലാണ് കണ്ണൂര്‍ ആറളത്തെ വാര്‍ഡില്‍ വോട്ടെടുപ്പ് നടക്കുന്നത്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും.

കനത്ത പൊലീസ് കാവലിലാണ് കണ്ണൂര്‍ ആറളം പഞ്ചായത്ത് വീര്‍പ്പാട് വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. റൂറല്‍ ജില്ല പോലീസ് മേധാവി നവനീത് ശര്‍മയുടെ നേതൃത്വത്തിലാണ് സുരക്ഷ. പഞ്ചായത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനും എട്ട് അംഗങ്ങള്‍ വീതമാണുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്ന മുന്നണിക്ക് ഭരണം ലഭിക്കുമെന്നതിനാല്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. എല്‍ ഡി എഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്.

 

 

---- facebook comment plugin here -----

Latest