Covid19
പി ജി ഡോക്ടര്‍മാരും ആരോഗ്യമന്ത്രിയും തമ്മില്‍ ഇന്ന് ചര്‍ച്ച

തിരുവനന്തപുരം | വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരം പ്രഖ്യാപിച്ച പി ജി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും.
കൊവിഡ് ചികിത്സ മറ്റു ആശുപത്രികളിലേക്കുകൂടി വികേന്ദ്രീകരിച്ചു ഭാരം കുറക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്‌റ്റൈപ്പന്‍ഡ് വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ സമരം ആഹ്വാനം ചെയ്തത്.
---- facebook comment plugin here -----