National
ഗോള്‍ഫില്‍ അദിതിക്ക് മെഡലില്ല; തല ഉയര്‍ത്തി മടക്കം

ടോക്യോ | ഒളിമ്പിക്‌സ് ഗോള്‍ഫില്‍ അപ്രതീക്ഷിത മെഡല്‍ പ്രതീക്ഷയുയര്‍ത്തിയ ഇന്ത്യയുടെ അദിതി അശോകിന് നിരാശ. അവസാന റൗണ്ടില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അദിതി മെഡല്‍ കൈവിട്ടു.മെഡല്‍ നഷ്ടമായെങ്കിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ അദിതിക്കായിരുന്നു
വനിതകളുടെ വ്യക്തിഗത സ്‌ട്രോക്‌പ്ലേയില്‍ ആദ്യ മൂന്നു റൗണ്ട് പൂര്‍ത്തിയായപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അദിതി നിര്‍ണായകമായ നാലാം റൗണ്ടില്‍ പിന്നിലേക്കുപോയി.അദിതിയുടെ രണ്ടാമത്തെ ഒളിമ്പിക്‌സാണിത്. ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ നെല്ലി കോര്‍ഡയ്ക്കാണ് സ്വര്‍ണം.
മോശം കാലാവസ്ഥ നിമിത്തം നാലാം റൗണ്ട് മത്സരങ്ങള്‍ വൈകിയാണ് ആരംഭിച്ചത്.
---- facebook comment plugin here -----