Connect with us

Kozhikode

മര്‍കസിനു കീഴില്‍ പഞ്ചാബില്‍ വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട് | പഞ്ചാബിലെ പിന്നാക്ക ജനതയുടെ വിദ്യാഭ്യാസ – സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജാമിഅഃ മര്‍കസും – പ്രിസം ഫൗണ്ടേഷനും ചേര്‍ന്ന് കൊണ്ട് പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് ആരംഭം കുറിക്കുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു ഒരു പതിറ്റാണ്ടായി മര്‍കസ് നടത്തി വരുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാന കേന്ദ്രമായിട്ടാണ് സമുച്ചയം നിര്‍മിക്കുന്നത്. ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, വൊക്കേഷണല്‍ ട്രെയിനിങ്ങ് സെന്റര്‍, ഫിനിഷിങ്ങ് സ്‌കൂള്‍ എന്നീ പദ്ധതികള്‍ പ്രാഥമിക ഘട്ടമായി അടുത്ത അക്കാദമിക് വര്‍ഷം ആരംഭിക്കും.

പദ്ധതിക്കാവശ്യമായ ഭൂമി ഫത്തേഗര്‍സാബ് ജില്ലയില്‍ മര്‍കസ് പ്രര്‍ത്തകര്‍ ഏറ്റെടുത്തു. പ്രസ്തുത സംരഭത്തില്‍ എല്ലാവരും ഭാഗവാക്കാകണമെന്ന് മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ: എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി എന്നിവര്‍ ആവശ്യപ്പെട്ടു

Latest