Connect with us

National

അക്രമിക്കാന്‍ വന്ന യുവാവിനെ കായികമായി പ്രതിരോധിച്ച് യുവതി; വൈറലായി വീഡിയോ

Published

|

Last Updated

ഗുവാഹത്തി | സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പലപ്പോഴും സ്ത്രീകള്‍ക്ക് ഇതിനെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അസമിലെ ഗുവാഹത്തിയിലെ ഒരു പെണ്‍കുട്ടി പങ്കുവെച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിച്ച  അപരിചിതന്‍ പെട്ടെന്ന് പെണ്‍കുട്ടിയുടെ കൈയില്‍ കയറിപ്പിടിക്കുകയായിരുന്നു. പെട്ടെന്ന് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയെങ്കിലും  മനോധൈര്യം വീണ്ടെടുത്ത് യുവാവിനെ കൈകാര്യം ചെയ്യുന്ന വീഡിയോയാണ് അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിനെ സ്‌കൂട്ടറില്‍ പിടിച്ചുനിര്‍ത്തി പോകാന്‍ അനുവദിക്കാതെ തടയുകയാണ് യുവതി ചെയ്തത്. പിന്നീട് വണ്ടിയില്‍ നിന്ന് ബലമായി അയാളെ പിടിച്ച് താഴെയിറക്കി സ്‌കൂട്ടര്‍ അടുത്തുള്ള ഓടയിലേക്ക് ചവിട്ടിയിട്ടു.

ഇത്തരമാളുകളെ വെറുതെ വിട്ടാല്‍ അവര്‍ തുടര്‍ന്നും സ്ത്രീകളെ ഇവ്വിധം അപമാനിക്കുമെന്നും അത് തടയാനാണ്  സമയോചിതമായി പ്രതികരിച്ചതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിക്കാന്‍ വരുന്നയാളെ മനസുവെച്ചാല്‍ സ്ത്രീകള്‍ക്കുതന്നെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. വീഡിയോ കാണാം: