Connect with us

National

വടക്കൻ സിക്കിമിൽ ഇന്ത്യയും ചൈനയും ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു

Published

|

Last Updated

ന്യൂഡൽഹി | യഥാർഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് വടക്കൻ സിക്കിം മേഖലയിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ പുതിയ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചു. ഉദ്ഘാടന ചടങ്ങിൽ ഇരു സൈന്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ പങ്കെടുത്തു. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഹോട്ട്‌ലൈന്‍ വഴി കൈമാറി.

ചൈനീസ് സൈനിക ദിനമായ ഓഗസ്റ്റ് ഒന്നിനാണ് ഹോട്ട്‌ലൈന്‍ സ്ഥാപിച്ചത്. വിവിധ മേഖലകളിലുളള ഈ ഹോട്ട്‌ലൈന്‍ അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സഹായിക്കും.

കമാൻഡർ തലത്തിൽ ആശയവിനിമയത്തിന് രണ്ടുരാജ്യങ്ങൾക്കും മികച്ച സംവിധാനങ്ങളുണ്ട്. കഴിഞ്ഞ ദിവസം ഇരുസൈന്യവും തമ്മിൽ കമാൻഡർതല ചർച്ച നടത്തിയിരുന്നു.  കഴിഞ്ഞ വർഷം ജൂണിൽ ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും പരസ്പരം ഏറ്റുമുട്ടിയതോടെയാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുക്കുന്നത്.

Latest