Connect with us

Kerala

നിയമസഭ കൈയാങ്കളി: സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | കെ എം മാണി ധനമന്ത്രിയായിരിക്കെ നിയമസഭയിലുണ്ടായ കൈയാങ്കളി സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാറും, മന്ത്രി വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളും സമര്‍പ്പിച്ച അപ്പീലുകളില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. വാദം കേള്‍ക്കവേ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.

തിരുവനന്തപുരം സി ജെ എം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ട ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. ഇടത് സര്‍ക്കാറിനും പ്രതികളായ മന്ത്രി വി ശിവന്‍ക്കുട്ടി, മുന്‍മന്ത്രി ഇ പി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം എല്‍ എയുമായ കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് ആരോപണ വിധേയര്‍

 

 

Latest