Connect with us

Kerala

പാര്‍ട്ടി പിളര്‍ന്നാല്‍ മന്ത്രി സ്ഥാനം തിരിച്ചെടുക്കുമെന്ന് സി പി എം പറഞ്ഞു: അബ്ദുല്‍ വഹാബ്

Published

|

Last Updated

കോഴിക്കോട് | പാര്‍ട്ടി പിളര്‍ന്നാല്‍ മന്ത്രി സ്ഥാനം തിരിച്ചെടുക്കുമെന്ന് സി പി എം നേതൃത്വം അറിയിച്ചിരുന്നുവെന്ന് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അറിയിച്ചു. ഐ എന്‍ എല്‍ ഒരു ഇടതുപക്ഷ സംഘടനയാണ്. ഒരു എല്‍ ഡി എഫ് ഘടകകക്ഷി എന്ന നിലയില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഐ എന്‍ എല്ലിനുണ്ട്. ഇത് നിറവേറ്റിയില്ലെങ്കില്‍ സി പി എമ്മിന് തീരുമാനം എടുക്കാവുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ഏത് പക്ഷത്താണുള്ളതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിലപാട് അറിയിക്കണമെന്നും പ്രൊഫ. എ കെ അബ്ദ്ുല്‍ വഹാബ് അറിയിച്ചു.

അതിനിടെ, പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് അബ്ദുല്‍ വഹാബിനെ പുറത്താക്കിയതെന്നും പുതിയ സംസ്ഥാന പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്നും ഐഎൻഎൽ ദേശീയ പ്രസിഡന്റ്  മുഹമ്മദ് സുലൈമാന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest