Connect with us

Kuwait

ടോക്യോ ഒളിമ്പിക്സില്‍ കുവൈത്തിന് ആദ്യ മെഡല്‍

Published

|

Last Updated

ടോക്യോ | ഒളിമ്പിക്സില്‍ കുവൈത്തിന് ആദ്യ മെഡല്‍. ഷൂട്ടിങില്‍ അബ്ദുല്ല അല്‍ റാഷിദിയാണ് രാജ്യത്തിന് അഭിമാനമായി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. സ്‌കീറ്റ് ഷൂട്ടിംഗ് ഇവന്റിലായിരുന്നു റാഷിദിയുടെ നേട്ടം. 58കാരനാണ് അബ്ദുല്ല അല്‍ റാഷിദി.

“എനിക്ക് 58 വയസുണ്ട്. ഏറ്റവും പ്രായമേറിയ ഷൂട്ടര്‍ ആണ് ഞാന്‍. വെങ്കല മെഡല്‍ ഞാന്‍ സ്വര്‍ണത്തേക്കാള്‍ വിലമതിക്കുന്നു. ഇതില്‍ ഞാന്‍ സന്തോഷവാനാണ്. പാരീസ് ഒളിമ്പിക്സില്‍ ഞാന്‍ സ്വര്‍ണം പ്രതീക്ഷിക്കുന്നു. അന്ന് എനിക്ക് 61 വയസാകും”- റാഷിദി പറഞ്ഞു.

Latest