Connect with us

Covid19

ലോകത്ത് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത് 41.74 ലക്ഷത്തിലേറെ പേര്‍ക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് കൊവിഡ് 19 മഹാമാരിയില്‍ നിന്നും മോചനം ലഭിക്കാതെ ലോകം. വര്‍,ം രണ്ടായെങ്കിലും ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ കാര്യമായ കുറവില്ല. 24 മണിക്കുറിനിടെ നാല് ലക്ഷത്തിലേറെ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തതത്. ഇതോടെ ആകേ കേസുകള്‍ 19.47 കോടി പിന്നിട്ടു. നിലവില്‍ ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം സജീവ കേസുകളാണ് ഉള്ളത്. വൈറസിന്റെ പിടിയില്‍പ്പെട്ട് 41.74 ലക്ഷം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു.

രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാമത്. യു എസില്‍ മൂന്നര കോടിയിലേറെപ്പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലാണ് തൊട്ടുപിന്നില്‍. രാജ്യത്ത് 5.49 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 39,742 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിമൂന്ന് ലക്ഷം കടന്നു. നിലവില്‍ 4.08 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 4.20 ലക്ഷം പേര്‍ മരിച്ചു. 3.05 കോടി പേര്‍ രോഗമുക്തി നേടി.

 

 

Latest