Kerala
സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
 
             കണ്ണൂര്‍ |  അഴീക്കോട് ബൈക്ക് കാറില്‍ ഇടിച്ച് യുവാവ് മരിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ ചോദ്യം ചെയ്യലിന് വിധേയനായ മൂന്ന് നിരത്ത് സ്വദേശി റമീസാണ് മരിച്ചത്. സ്വര്‍ണക്കടത്ത് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്താണ് റമീസ്.

റമീസ് ഓടിച്ച ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ റമീസിന്റെ വീട്ടില്‍ കസ്റ്റ്ംസ് പരിശോധന നടത്തിയിരുന്നു.
    ---- facebook comment plugin here -----						