Connect with us

National

പെഗാസസ്: രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദമായ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്നിവരും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ്യ സിന്ധ്യ, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ എന്നിവരുടെ ഫോണും ചോര്‍ത്തപ്പെട്ടതായി വിവരമുണ്ട്.

രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട ഒമ്പത് നമ്പറുകളെങ്കിലും ചോര്‍ത്തപ്പെട്ടതായി പറയുന്നു. രാഷ്ട്രീയവുമായി നേരിട്ട് ബന്ധമില്ലാത്തവരാണ് ഫോണ്‍ ചോര്‍ത്തപ്പെട്ട രാഹുലിന്റെ സുഹൃത്തുക്കള്‍. ചോര്‍ത്തല്‍ സംശയിച്ച് രാഹുല്‍ നിരന്തരം ഫോണ്‍ നമ്പര്‍ മാറ്റിയിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗികാരോപണം ഉണ്ടായതിന് പിന്നാലെ ഇരയുമായി ബന്ധപ്പെട്ട മൂന്ന് ഫോണ്‍ നമ്പറുകളും നിരീക്ഷണത്തില്‍ ഉണ്ടായിരുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലിമെന്റ് സമ്മേളിക്കുന്നതിന്റെ തലേന്ന് വെളിപ്പെടുത്തലുണ്ടായത് ഒട്ടും യാദൃച്ഛികമല്ലെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നുമായിരുന്നു പാര്‍ലിമെന്റില്‍ ഐ ടി മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രതികരണം.

---- facebook comment plugin here -----

Latest