Connect with us

Techno

വിലകുറഞ്ഞ പോക്കോ എം 3 മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയിലും

Published

|

Last Updated

ന്യൂഡല്‍ഹി | വില കുറഞ്ഞ പോക്കോ എം 3 യുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുള്ള വേരിയന്റിന്റെ വില 10,499 രൂപയാണ്. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,499 രൂപയാണ് വില നല്‍കിയിരിക്കുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 12,499 രൂപയുമാണ്. കൂള്‍ ബ്ലൂ, പവര്‍ ബ്ലാക്ക്, പോക്കോ യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് പോക്കോ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലുള്ളത്.

പോക്കോ എം 3യുടെ 4 ജിബി റാം സ്മാര്‍ട്ട് ഫോണിന് 6 ജിബി റാം മോഡലിന്റെ അതേ സവിശേഷതകളുണ്ട്. 1080 × 2340 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനുള്ള 6.53 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേ, 8 മെഗാപിക്സല്‍ കാമറ സെന്‍സര്‍ അടങ്ങുന്ന വാട്ടര്‍ ഡ്രോപ്പ് നോച്ച്, പിന്‍ പാനലില്‍ 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ്, ട്രിപ്പിള്‍ റിയര്‍ കാമറ, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, 18 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6000 എംഎഎച്ച് ബാറ്ററി സംവിധാനം എന്നിവ സ്മാര്‍ട്ട് ഫോണില്‍ ഉള്‍പ്പെടുന്നു. 4 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 622 എസ് ഒ സി പ്രോസസറാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ കരുത്ത്.

Latest