Connect with us

National

കൊവിഡ് പ്രതിരോധത്തില്‍ അടുത്ത 125 ദിവസം നിര്‍ണായകം

Published

|

Last Updated

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി | കൊവിഡിന് എതിരായ പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 125 ദിവസം നിര്‍ണായകമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യം മൂന്നാം തരംഗത്തിനായി ഒരുങ്ങുകയാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗവും എന്‍ഐടിഐ അംഗവുമായ ഡോ. വി കെ പോള്‍ പറഞ്ഞു.

രണ്ടാം തരംഗത്തിന്റെ വേഗത കഴിഞ്ഞ രണ്ട് മാസം കൊണ്ട് കുറയുന്നുണ്ടെങ്കിലും ഇത് ഒരു മുന്നറിയിപ്പായി കാണണം. പല സംസ്ഥാനങ്ങളും രണ്ടാം തരംഗത്തെ ശക്തമായി ചെറുത്ത് നിന്നു. ശേഷം ശ്രദ്ധാപൂര്‍വ്വം നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. എന്നാല്‍ രാജ്യം മൂന്നാം തരംഗത്തിനുള്ള സാധ്യതയ്ക്കായി ഒരുങ്ങുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അതേസമയം രാജ്യത്ത് വെള്ളിയാഴ്ച 38,949 പുതിയ കേസുകളും 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 3,10,26,829 രോഗികളും 4,12,531 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest