Connect with us

Kerala

പി എം വാര്യരെ ഖലീല്‍ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു

Published

|

Last Updated

കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ പുതിയ മാനേജിംഗ് ട്രസ്റ്റി പി എം വാര്യരെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശിച്ചപ്പോള്‍

കോട്ടക്കല്‍ | കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ പുതിയ മാനേജിംഗ് ട്രസ്റ്റി പി മാധവന്‍ വാര്യരെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദര്‍ശിച്ചു. 52 വര്‍ഷത്തോളം കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ പി കെ വാര്യര്‍ക്കൊപ്പം സേവനമനുഷ്ഠിച്ച പി എം വാര്യര്‍ക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയെ ഇനിയും ഉയരങ്ങളിലേക്കെ ത്തിക്കാനാകട്ടെയെന്ന് തങ്ങള്‍ ആശംസിച്ചു.

താന്‍ വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റി സന്ദര്‍ശനം നടത്തിയ വേളകളില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് അവര്‍ നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്തെ ഈ അംഗീകാരം ആയുര്‍വേദത്തില്‍ പുതിയ ഗവേഷണങ്ങള്‍ക്ക് സഹായകമാകുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു .

പി.കെ വാര്യരുടെ മരണവേളയില്‍ തങ്ങള്‍ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നതില്‍ പി എം വാര്യര്‍ കൃതജ്ഞത രേഖപ്പെടുത്തി. വിദ്യാഭ്യാസ സേവന രംഗത്തു മഅ്ദിന്‍ അക്കാദമിയുമായി സഹകരിക്കുമെന്ന് വാര്യര്‍ അറിയിച്ചു. പി.കെ വാര്യറുടെ പാതയില്‍ സഞ്ചരിച്ച് ആയുര്‍വേദത്തിന്റെയും നമ്മുടേ രാജ്യത്തിന്റെയും യശസ്സുയര്‍ത്താന്‍ കഴിയട്ടെയെന്നും തങ്ങള്‍ ആശംസിച്ചു.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജി.സി ഗോപാല പിള്ളയോടും തങ്ങള്‍ ചര്‍ച്ച നടത്തി. മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, റഷീദ് സീനത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുറഷീദ് ഹാജി എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു.