Connect with us

Science

ഉരുളക്കിഴങ്ങല്ല, ഇത് ഫോബോസ്; ചൊവ്വയിലെ ഉപഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

Published

|

Last Updated

ന്യൂയോര്‍ക്ക് | ചൊവ്വക്കരികില്‍ നിന്ന് ഉരുളക്കിഴങ്ങിന് സമാനമായ ചിത്രം പുറത്തുവിട്ട് വിസ്മയം തീര്‍ത്തിരിക്കുകയാണ് നാസ. ചൊവ്വയെ ചുറ്റിക്കറങ്ങുന്ന വലിയ പ്രതിഭാസങ്ങളുള്ള ഫോബോസെന്ന ഉപഗ്രഹത്തിന്റെതാണ് ചിത്രം. ചൊവ്വയിലെ രണ്ട് ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ഫോബോസ്. ഉപരിതലത്തില്‍ നിന്ന് 6,800 കിലോമീറ്റര്‍ അകലെയുള്ള മാര്‍സ് റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ ബഹിരാകാശ പേടകത്തിലെ ഹൈ റസല്യൂഷന്‍ കാമറ ഉപയോഗിച്ചാണ് ചിത്രം എടുത്തതെന്ന് നാസ വെളിപ്പെടുത്തി.

യു എസ് ശാസ്ത്രജ്ഞന്‍ ആസാഫ് ഹാളാണ് 1877 ല്‍ ഫോബോസ് ഉപഗ്രഹം കണ്ടെത്തിയത്. ആദ്യകാലത്ത് ഇതൊരു ഉപഗ്രഹമാണോ അല്ലെങ്കില്‍ ഛിന്നഗ്രഹമാണോ എന്നൊരു സംശയമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ഫോബോസിന് അന്തരീക്ഷമില്ല, ഇത് ചൊവ്വയെ ഒരു ദിവസം മൂന്ന് തവണ പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഓരോ നൂറ്റാണ്ടിലും 1.8 മീറ്റര്‍ എന്ന നിരക്കില്‍ ഫോബോസ് ചൊവ്വയെ സമീപിക്കുന്നുണ്ടെന്നും, 50 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഇത് ഗ്രഹത്തിലേക്ക് ഇടിച്ചു കയറി തകര്‍ന്ന് അവശിഷ്ടങ്ങളുടെ വലയമായി മാറുമെന്നും നാസ പറഞ്ഞു.

ഫോബോസിലെ രാത്രിയുടെയും പകലിന്റെയും താപനില വ്യത്യസ്തമാണ്. കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസും കൂടിയത് 112 ഡിഗ്രി സെല്‍ഷ്യസുമാണ്. ഈ തീവ്രമായ താപനഷ്ടം ഫോബോസിന്റെ ഉപരിതലത്തിലെ പൊടിപടലത്തിന്റെ ഫലമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഗ്രീക്ക് പുരാണത്തില്‍ ഫോബോസും ഡീമോസും ആരസിന്റെ ഇരട്ട പുത്രന്മാരാണ് (റോമന്‍ പുരാണത്തിലെ ചൊവ്വ). ആ പേരാണ് ഇവിടെ ചൊവ്വയ്ക്കും ഉപയോഗിച്ചിരിക്കുന്നതെന്ന് നാസ പറഞ്ഞു.

---- facebook comment plugin here -----

Latest