Connect with us

National

ജമ്മു വ്യോമസേനാ താവളത്തിനരികെ വീണ്ടും ഡ്രോണ്‍ കണ്ടെത്തി

Published

|

Last Updated

ശ്രീനഗര്‍ | ഇന്നലെ രാത്രി ജമ്മുവില്‍ വ്യോമസനാ താവളത്തിനിരികെ ഡ്രോണ്‍ കണ്ടെത്തി. ഇന്നലെ രാവിലെ അറ്നിയ സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിയ്ക്കു സമീപം ബിഎസ്എഫ് ഒരു ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു. ഇതിന് പിറകെയാണ് രാത്രിയും ഡ്രോണിന്റെ സാന്നിധ്യമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ഇടങ്ങളില്‍ 200 ഉയരത്തില്‍ ചുവന്ന നിറത്തിലുള്ള വെളിച്ചം കണ്ടിരുന്നതായും അധികാരികള്‍ അറിയിച്ചു.

കഴിഞ്ഞ മാസമാണ് ജമ്മുവില്‍ വ്യാമസനാ താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. രണ്ട് ഡ്രോണുകളാണ് അന്ന് ആക്രമണം നടത്തിയത്. ഇതിനെതുടര്‍ന്ന് ശ്രീനഗര്‍, കുപ്‌വാര, രജൗരി, ബാരാമുള്ള എന്നിവിടങ്ങളില്‍ ഡ്രോണിന്റെയും മറ്റ ആളില്ലാ വിമാനങ്ങളുടേയും വില്പനയും കൈവശംവെക്കലും, ഉപയോഗവും നിരോധിച്ചിരുന്നു. എന്‍ഐഎയുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

സുരക്ഷാ സേനകളുടെ താവളങ്ങള്‍ക്കും അക്രമസാധ്യതയുള്ള സ്ഥലങ്ങളിലും ഡ്രോണ്‍ പ്രതിരോധശേഷിയോടെ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു

Latest