Connect with us

Kerala

ഭീഷണിക്ക് വഴങ്ങില്ല; നാളെ കട തുറക്കുമെന്ന് ആവര്‍ത്തിച്ച് വ്യാപാരികള്‍

Published

|

Last Updated

കോഴിക്കോട് | കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാനുള്ള നീകത്തിനെ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചെങ്കിലും നാളെ കട തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. ഭീഷണിക്ക് വഴങ്ങി വ്യാഴാഴ്ചകടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്നും ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

വ്യാപാരികളുടെആവശ്യം ന്യായമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കില്‍ അതിനെ അംഗീകരിക്കാന്‍ മടിയെന്തിനാണ്. ജീവിക്കാനാണ് കടകള്‍ തുറക്കാന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. അല്ലാതെ സര്‍ക്കാറുമായി യുദ്ധപ്രഖ്യാപനം നടത്താനാല്ല.കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. കമ്യൂണിസ്റ്റുകള്‍ക്ക് സമരത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോയെന്നും നസറുദ്ദീന്‍ ചോദിച്ചു.മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.