Saudi Arabia
ആശുപത്രിയിലെ തീപ്പിടുത്തം; ഇറാഖിന് ഐക്യദാര്‍ഢ്യവുമായി സഊദി

റിയാദ് | ഇറാഖിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 92 പേര്‍ കൊല്ലപ്പെടും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇറാഖിന് ഐക്യദാര്‍ഢ്യ വുമായി സഊദി അറേബ്യ.
തെക്കന്‍ ഇറാഖിലെ നാസിരിയയിലെ ഇമാം അല്‍ ഹുസൈന്‍ ആശുപത്രിയിലെ കൊവിഡ് -19 ഇന്‍സുലേഷന്‍ യൂണിറ്റില്‍ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 92 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു
ഇറാഖുമായും ഇറാഖി ജനങ്ങളുമായും രാജ്യം പൂര്‍ണ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നുവെന്നും,മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയും പരുക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കുകയും ചെയ്യട്ടെയെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
---- facebook comment plugin here -----