Connect with us

Oddnews

റൂബി റോമന്‍ മുന്തിരി; ഒന്നിന് വില 35,000 രൂപ!

Published

|

Last Updated

ഇഷിക്കാവ | റൂബി റോമന്‍ മുന്തിരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ജപ്പാനിലെ ഇഷിക്കാവ എന്ന സ്ഥലത്ത് കൃഷി ചെയ്യുന്ന ഈ മുന്തിരിയുടെ വില കേട്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കും. മുന്തിരിക്കുലയിലെ ഒരു മുന്തിരിയുടെ വില 35,000 രൂപയാണ്.

റൂബി റോമന് ചുവന്ന നിറവും സാധാരണ മുന്തിരിയേക്കാള്‍ വലിപ്പവുമുണ്ടാകും. കൂടാതെ നല്ല മധുരവും രുചിയും ഗുണമേന്മയുമുണ്ട്. ഒരു മുന്തിരിയുടെ ഭാരം ഏകേദശം 20 ഗ്രാം വരും. 2008 മുതല്‍ വിപണിയില്‍ റൂബി റോമന്‍ ഇടം നേടിയിട്ടുണ്ടെങ്കിലും 2019ല്‍ നടത്തിയ ലേലത്തിലാണ് വലിയ വിലക്ക് വില്‍പന നടന്നത്. അന്നത്തെ ലേലത്തില്‍ ഒരു കുല മുന്തിരി 7,55,000 രൂപയ്ക്കാണ് വിറ്റുപോയത്.

അതിനുശേഷമാണ് റൂബി റോമന്‍ മുന്തിരികളെ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ലോകത്തെ ഏറ്റവും വില കൂടിയ പഴവര്‍ഗങ്ങളില്‍ ഒന്നാണ് റൂബി റോമന്‍ മുന്തിരികള്‍. നിലവില്‍ ജപ്പാനിലെ ഇഷിക്കാവയില്‍ മാത്രമാണ് റൂബി റോമന്‍ കൃഷി ചെയ്യുന്നത്.

---- facebook comment plugin here -----

Latest