Kerala
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: രണ്ട് പേര്‍കൂടി കസ്റ്റഡിയില്‍

കോഴിക്കോട് | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശികളായ അജ്മല്‍, ഇയാളുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലായത്. കേസിലെ പ്രധാനപ്രതികളായ അര്‍ജുന്‍ ആയങ്കിക്കും മുഹമ്മദ് ശാഫിക്കും സിം കാര്‍ഡ് എടുത്തുനല്‍കിയ ഷക്കീനയുടെ മകനാണ് അജ്മല്‍. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരുകയാണ്.
അതിനിടെ കേസിലെ പ്രധാനപ്രതി അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കസ്റ്റംസ് പുതിയ കസ്റ്റഡി അപേക്ഷ നല്‍കും. ഹൈക്കോടതിയിലാണ് അപേക്ഷ നല്‍കുക.
---- facebook comment plugin here -----