Kerala
മോദി- പിണറായി കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം നാലിനാണ് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള പിണറായിയുടെ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കേരളത്തിന്റെ വികസനങ്ങളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കേരളത്തിലെ വാക്‌സിന്‍ ക്ഷാമവും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.
---- facebook comment plugin here -----