Connect with us

International

ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പുമായി നാസ

Published

|

Last Updated

ന്യൂയോര്‍ക്ക് | മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന സൗരക്കാറ്റ് തിങ്കളാഴ്ചയോടെ ഭൂമിയിലെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ മുന്നറിയിപ്പ്. കാറ്റിന്റെ വേഗതയില്‍ ഉപഗ്രഹ സിഗ്നലുകളും മൊബൈല്‍ സിഗ്നലുകളും തടസപ്പെട്ടേക്കാം. സൗരക്കാറ്റ് ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്ത് താമസിക്കുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാന്‍ കഴിയുമെന്നും നാസയുടെ റിപ്പോര്‍ട്ടിലുണ്ട്. റേഡിയോ സിഗ്നലുകള്‍, ആശയവിനിമയം, കാലാവസ്ഥ എന്നിവയിലും സൗരക്കാറ്റ് നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സ്‌പേസ് വെതറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 1582 ല്‍ വലിയ സൗര കൊടുങ്കാറ്റ് ലോകത്ത് ഉണ്ടായിട്ടുണ്ട്. ഭൂമി അവസാനിക്കാന്‍ പോകുകയാണെന്ന് അക്കാലത്ത് ആളുകള്‍ക്ക് തോന്നിയിരുന്നു. സൗര കൊടുങ്കാറ്റ് അടുക്കുമ്പോള്‍ ഭൂമിയുടെ ബാഹ്യാന്തരീക്ഷം ചൂടാകും. അപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെയും അത് ബാധിക്കും. അതിന്റെ ഫലമായി ജി പി എസ് നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ സിഗ്നല്‍, സാറ്റലൈറ്റ് ടി വി എന്നിവയില്‍ പ്രശ്നങ്ങളുണ്ടാകും. സൗര കൊടുങ്കാറ്റിന് ഭൂമിയിലുടനീളം വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളുടെ പ്രവര്‍ത്തനം പൊട്ടിത്തെറിയിലൂടെ തടസപ്പെടുത്താന്‍ കഴിയുമെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest