Connect with us

International

ലോകത്ത് കൊവിഡിനാല്‍ നഷ്ടപ്പെട്ടത് 40.48 ലക്ഷത്തിലേറെ ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  രണ്ട് വര്‍ഷത്തോളായി ലോകത്തെ വരിഞ്ഞ് മുറുക്കിയ കൊവിഡിനാല്‍ 40,48,863 പേര്‍ മരണപ്പെട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍. പതിനെട്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ വൈറസിന്റെ പിടിയില്‍പ്പെട്ടു. 19 കോടിയിലേറെ പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. 24 മണിക്കൂറിനിടെ മാത്രം മൂന്നര ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 6.22 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 3,08,37,222 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 4.54 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.രണ്ട് കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി. 97.20 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്.

ബ്രസീലില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇരുപതിനായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5.33 ലക്ഷം പേര്‍ മരിച്ചു.ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

 

 

Latest