Covid19
ആസ്‌ത്രേലിയയില്‍ 2021 ലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു

മെല്‍ബണ്‍ | ആസ്‌ത്രേലിയയില്‍ 2021 ലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. 2020 ഡിസംബറിനു ശേഷം രോഗം സ്ഥിരീകരിച്ച ന്യു സൗത്ത് വെയിത്സുകാരിയായ 90 കാരിയാണ് മരണപ്പെട്ടത്. ന്യൂ സൗത്ത് വെയിത്സില്‍ 77 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പ്രദേശം. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്നിയിലും പരിസരത്തും ലോക്ക്ഡൗണ്‍ കര്‍ശനമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച 50 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 566 ആയി വര്‍ധിച്ചു.
സിഡ്നിയില്‍ 52 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 15 പേര്‍ അത്യാഹിത വിഭാഗത്തിലും അഞ്ചുപേര്‍ വെന്റിലേറ്ററിലുമാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി. കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ആസ്േ്രതലിയ. ലോകത്ത് കൊവിഡ് പടര്‍ന്നു പിടിച്ചതിനു ശേഷം ആസ്‌ത്രേലിയയില്‍ 31.000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 911 മരണവും സ്ഥിരീകരിച്ചു.