Connect with us

Kerala

സിക വൈറസ്: കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും..

സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാനായി ജില്ലയിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. .നിലവില്‍ 15 പേര്‍ക്ക് ആണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.