Connect with us

National

രാജ്യത്ത് 24 മണിക്കൂറിനിടെ 42,766 പേര്‍ക്ക് കൊവിഡ്; 1206 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 42,766 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 11 ദിവസത്തിനിടെയുള്ള ഉയര്‍ന്ന മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.1206 കൊവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ സ്ഥിരീകരിക്കപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവില്‍ 4,55,033 പേരാണ് ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.48 ശതമാനമാണ് സജീവ കേസുകള്‍. 4,07,145 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേ സമയം കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകളില്‍ ബഹുഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 24 മണിക്കൂറിനിടെ 13,563 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ 8992 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രപ്രദേശില്‍ 3040, തമിഴ്നാട്ടില്‍ 3039 ഒഡീഷയില്‍ 2806 എന്നിങ്ങനെയാണ് മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒരു ദിവസത്തിനിടെയുള്ള കൊവിഡ് കണക്കുകള്‍

---- facebook comment plugin here -----

Latest