Malappuram
പ്രാണവായു പദ്ധതി: പൊതു പിരിവ് നിർത്തി ഫണ്ട് ലഭ്യമാക്കണം: കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം | കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റുപകരണങ്ങളും സംവിധാനിക്കുന്നതിന് ജില്ല ഭരണാധികാരികള്‍ പ്രഖ്യാപിച്ച പ്രാണവായു പദ്ധതിക്കായി നടത്തുന്ന പൊതു പിരിവ് ഉടന്‍ നിറുത്തി വെക്കണമെന്നും സര്‍ക്കാറും ജില്ല പഞ്ചായത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ഫണ്ടില്‍ നിന്നും ജില്ലക്കാവശ്യമായ വിഹിതം ഉടന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ജില്ല പഞ്ചായത്ത് പ്രസിഡന്റിനും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല കമ്മിറ്റി നിവേദനം നല്‍കി.
സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ജില്ലയിലെ ആരോഗ്യപരിപാലന സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. ഇത് വേഗത്തില്‍ പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും സര്‍ക്കാറും അടിയന്തിര ഇടപെടല്‍ നടത്തണം. ജില്ലയിലെ ഏതൊരു വികസനപ്രവര്‍ത്തനങ്ങള്‍ക്കും മലപ്പുറം മോഡലെന്ന പേരില്‍ നടത്തുന്ന പൊതു കളക്ഷന്‍ പരിപാടി ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മറ്റു പ്രദേശങ്ങളെപ്പോലെ കൃത്യമായ ബഡ്ജറ്റ് വിഹിതം നീക്കിവെച്ച് മാത്രമാണിതിന് പരിഹാരമുണ്ടാക്കേണ്ടതെന്നും നിവേദനത്തില്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ജില്ലയുടെ ആരോഗ്യരംഗമുള്‍പ്പെടെയുള്ള സമഗ്ര വികസനത്തിന് പ്രസ്ഥാനത്തിന്റെ പൂര്‍ണ്ണ പിന്തുണയും ജില്ല പഞ്ചായത്തിനും സര്‍ക്കാറിനും സംഘടന വാഗ്ദാനം നല്‍കുകയും ചെയ്തു.