Covid19
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍ അവലോകന യോഗം

തിരുവനന്തപുരം | അടുത്ത ആഴ്ച തുടരേണ്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം. ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. ഒന്നരമാസമായി തുടരുന്ന ലോക്ക്ഡൗണില്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം ശക്തമാണ്. എന്നാല്‍ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ നില്‍ക്കുന്നതിനാല്‍ പുതിയ ഇളവുകള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
ടി പി ആര്‍ നിരക്ക് അനുസരിച്ചാവും ഓരോ മേഖലയിലെയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 88 പ്രദേശങ്ങളില്‍ 18 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും നിലപാട്.