Kerala
വിഴിഞ്ഞത്ത് പന്ത്രണ്ട്കാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം | വിഴിഞ്ഞത്ത് പന്ത്രണ്ടു വയസുകാരനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയില്‍ ആദിത്യനെയാണ് വീടിനുളളിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇളയസഹോദരനുമായി ആദിത്യന്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്് വിഴിഞ്ഞം പോലിസ് അറിയിച്ചു. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
---- facebook comment plugin here -----