Connect with us

Oddnews

ആമസോണ്‍ സി ഇ ഒ. ജെഫ് ബെസോസിനൊപ്പം ബഹിരാകാശത്തേക്ക് പോകാന്‍ 82 കാരി പൈലറ്റും

Published

|

Last Updated

വാഷിങ്ടണ്‍ | ആമസോണ്‍ സി ഇ ഒ. ജെഫ് ബെസോസും അദ്ദേഹത്തിന്റെ സഹോദരനും ബഹിരാകാശത്തേക്ക് പറക്കുമ്പോള്‍ ഒപ്പം 82 കാരിയായ വനിതാ പൈലറ്റുമുണ്ടാകും. മേരി വാലക് ഫംഗ് എന്നാണ് വൈമാനിക പരിശീലകയുടെ പേര്. ബഹിരാകാശത്തേക്ക് പോകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണവര്‍. അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് മേരിക്ക് ബഹിരാകാശത്തേക്ക് പോകുവാന്‍ അവസരം ലഭിച്ചിരുന്നു. 1960 ല്‍ യു എസ് പൗരന്മാരെ ആദ്യമായി ബഹിരാകാശത്തെത്തിക്കാന്‍ നാസ നടത്തിയ പരിശീലന പരിപാടിയില്‍ ഇവര്‍ പങ്കെടുത്തിരുന്നു. പരിശീലനം വിജയിച്ച മേരിക്ക് സ്ത്രീയാണെന്ന കാരണത്താല്‍ യാത്ര നിഷേധിക്കുകയാണുണ്ടായത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് മേരി.

ജൂലൈ 20 ന് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ റോക്കറ്റില്‍ മൂവരും ബഹിരാകാശത്തേക്ക് പറക്കും. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ മേരിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ അഞ്ചിന് ആമസോണിന്റെ സി ഇ ഒയും സഹസ്ഥാപകനുമായ ബെസോസ് ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി അദ്ദേഹം ചുമതലയേല്‍ക്കുമെന്നും അറിയുന്നു.

Latest