National
മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്

മുംബൈ | മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ സ്‌ഫോടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തുംഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഭാരത് കെമിക്കല്‍ പ്ലാന്റില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. പാല്‍ഘറിലെ താരാപുര്‍ വ്യവസായ മേഖലയിലാണ് ഭാരത് കെമിക്കല്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്
---- facebook comment plugin here -----