Kerala
ചാരക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു

തിരുവനന്തപുരം | ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസില്‍ മുന്‍ ഡി ജി പി സിബി മാത്യുസ്, കെ കെ ജോഷ്വ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈമാസം ഏഴിലേക്ക് മാറ്റി.
ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ രണ്ടു പേരെയും അറസ്റ്റ് ചെയ്യരുതെന്ന് സി ബി ഐയോട് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ഇവരെ ഒരു ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥയില്‍ വിടണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. സി ബി ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നതു മാറ്റിവെച്ചത്. മുന്‍ പോലീസ്, ഐ ബി ഉദ്യോഗസ്ഥന്‍മാരടക്കം 18 പേരാണ് കേസിലെ പ്രതികള്‍.
---- facebook comment plugin here -----