First Gear
സവിശേഷതകളുള്ള മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി പ്രിവെയ്ല്‍ ഇലക്ട്രിക്

ന്യൂഡല്‍ഹി | വ്യത്യസ്ത സവിശേഷതകളുള്ള മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചുകൊണ്ട് ഇലക്ട്രിക് വാഹന രംഗത്തേക്ക് കടന്നുവരികയാണ് പ്രിവെയ്ല്‍ ഇലക്ട്രിക്. എലൈറ്റ്, വുള്‍ഫറി, ഫിനെസി എന്നിവയാണ് കമ്പനി അവതരിപ്പിക്കുന്നത്. സ്‌കൂട്ടറുകളുടെ വിലയും സവിശേഷതകളും നിരവധിയാണ്.
വുള്‍ഫറിയ്ക്ക് 89,999 രൂപയാണ് വില. ഇതിന് പരമാവധി 50 കി മീ/എച്ച് സ്പീഡ് ഉണ്ടാകും. പരമാവധി 200 കിലോഗ്രാം ലോഡ് ശേഷിയും കമ്പനി അവകാശപ്പെടുന്നു. ലിഥിയം അയണ്‍ ബാറ്ററിയുള്ള സ്‌കൂട്ടറിന് ഒരൊറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. നാല് മണിക്കൂര്‍ കൊണ്ട് 100 ശതമാനം വരെ ബാറ്ററി ചാര്‍ജ് ആകും. ഒറ്റ ക്ലിക്ക് ഫിക്സ് ഫങ്ഷനും 12 ട്യൂബ് ബ്രഷ്ലെസ് കണ്‍ട്രോളറിന്റെ നിയന്ത്രണവും സ്‌കൂട്ടറിനെ വ്യത്യസ്തമാക്കുന്നു.
മിഡില്‍ റേഞ്ച് ഇലക്ട്രിക് സ്‌കൂട്ടറാണ് ഫിനെസി. വില 99,999 രൂപയാണ്. ഇതിന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. പരമാവധി 200 കിലോഗ്രാം ലോഡ് ശേഷിയും കമ്പനി അവകാശപ്പെടുന്നു. ലിഥിയം അയണ്‍ ബാറ്ററിയുള്ള സ്‌കൂട്ടറിന് ഒരൊറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി ഓപ്ഷനുകള്‍, നാല് മണിക്കൂറിനുള്ളില്‍ 100 ശതമാനം വരെ ചാര്‍ജിംഗ് സമയവുമാണ് പ്രത്യേകത. ഒറ്റ ക്ലിക്ക് ഫിക്സ് ഫംഗ്ഷനോടുകൂടിയ 12-ട്യൂബ് ബ്രഷ്ലെസ് കണ്‍ട്രോളറിന്റെ നിയന്ത്രണവുമുണ്ട്.
മൂന്നാമത്തെ മോഡലായ എലൈറ്റിന്റെ വില 1,29,999 രൂപയാണ്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. പരമാവധി 200 കിലോഗ്രോം ലോഡ് ശേഷിയും ഉണ്ടാകും. ലിഥിയം അയണ്‍ ബാറ്ററിയും സ്വാപ്പബിള്‍ ബാറ്ററി ഓപ്ഷനും കമ്പനി അവകാശപ്പെടുന്നു. ഒരൊറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും. ബാറ്ററി തീര്‍ന്നു കഴിഞ്ഞാല്‍ നാല് മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. ഒറ്റ ക്ലിക്ക് ഫങ്ഷനും 55 എ കണ്‍ട്രോളറിന്റെ കണ്‍ട്രോള്‍ മോഡലും അടങ്ങിയതാണിത്. നാവിഗേഷന്‍, കണ്‍ട്രോള്‍, വിനോദ ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഇന്റഗ്രേറ്റഡ് ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ (എല്‍ സി ഡി) സ്‌ക്രീനും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.