Connect with us

Saudi Arabia

സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി

Published

|

Last Updated

തബൂക്ക്  | തബൂക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭീകര സംഘടനായ ഐഎസില്‍ ചേര്‍ന്ന് ഭരണകൂടത്തിനെതിരേ കലാപത്തിന് ശ്രമിക്കുകയും , സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പിടിയിലായ തീവ്രവാദിയായ ഹായില്‍ ബിന്‍ സാല്‍ ബിന്‍ മുഹമ്മദിന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത് .പ്രത്യേക ക്രിമിനല്‍ കോടതിയില്‍ പ്രതിക്കെതിരായ ആരോപണം തെളിയിയുകയും വിധി ക്രിമിനല്‍ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തിരുന്നു

Latest