Connect with us

National

കൊവിഡ് വാക്‌സിന്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വാക്സിനുകള്‍ പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയുള്ളൂയെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ കുത്തിവെപ്പ് വധ്യതക്കിടയാക്കുമെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ് വിശീകരണവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്. നിലവില്‍ ലഭ്യമായ വാക്സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നതല്ല. പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് വിലയിരുത്താന്‍ എല്ലാ വാക്സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്. ഇതിന് ശേഷമെ ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് വാക്സിനേഷന്‍ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് മന്ത്രാലയം പറഞ്ഞു.