Connect with us

Kerala

ഐ എസ് ആര്‍ ഒ ചാരക്കേസ്; ഗൂഢാലോചനക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

Published

|

Last Updated

കൊച്ചി | ഐ എസ് ആര്‍ ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഹരജി പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന ഒന്നാം പ്രതി വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗദത് എന്നിവരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം, കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ അനുവദിച്ചു.

ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ പോലീസിലെയും ഐ ബിയിലെയും ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസ്. 18 ഉദ്യോഗസ്ഥരെ പ്രതിയാക്കിയുള്ളതാണ് എഫ് ഐ ആര്‍. കേസില്‍ ഇന്ന് നമ്പി നാരായണന്റെ മൊഴി അദ്ദേഹത്തിന്റെ വീട്ടിലെത്തി സി ബി ഐ സംഘം രേഖപ്പെടുത്തി. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് മെയ് മാസത്തില്‍ സി ബി ഐ കേസ് ഏറ്റെടുത്തത്.