Kerala
കൊടകര കുഴല്‍പ്പണ കേസ്: ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തൃശൂര്‍ | കൊടകര കുഴപ്പണ കേസില്‍ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, അബ്ദുള്‍ റഹീം,ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.
അതേസമയം കണ്ടെടുത്ത പണം വിട്ടു കിട്ടണമെന്ന ഹരജിയില്‍ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ധര്‍മരാജന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ധര്‍മ്മരാജന്റെ ഹരജി പരിഗണിക്കുന്നത് കോടതി ജൂലൈ 20ലേക്ക് മാറ്റി
---- facebook comment plugin here -----