Kerala
എടത്വ ചാരായ വാറ്റ് കേസ്: ഒളിവിലായിരുന്ന യുവമോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് പിടിയില്‍

ആലപ്പുഴ | എടത്വ കേന്ദ്രീകരിച്ച് ചാരായം വാറ്റും വില്പനയും നടത്തിയ കേസില്‍ ഒളിവില്‍ പോയ യുവമോര്‍ച്ച മുന്‍ ജില്ലാ ഉപാധ്യക്ഷന്‍ അനൂപ് എടത്വയെ പോലീസ് അറസ്റ്റ് ചെയ്തു. അനൂപിന്റെ സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കൊവിഡ് പ്രതിരോധ നടപടികളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാസിന്റെ മറവിലായിരുന്നു ചാരായ വില്‍പ്പന. അറസ്റ്റിലായ അനൂപ് കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘനയുടെ പ്രസിഡന്റായിരുന്നു. ഇതിന്റെ മറവിലായിരുന്നു ചാരായ കച്ചവടം.
അനൂപിനെ നേരത്തെ തന്നെ സംഘടനാ ചുമതലകളില്‍ നിന്നും നീക്കിയെന്നാണ് യുവമോര്‍ച്ചയുടെ വിശദീകരണം.
---- facebook comment plugin here -----