Connect with us

National

ആന്ധ്രപ്രദേശിലെ ഗോദാവരി നദിക്കരയില്‍ ഭീമന്‍ ഒച്ചുകളെ കണ്ടെത്തി; ലേലത്തില്‍ ലഭിച്ചത് 18,000 രൂപ

Published

|

Last Updated

വിശാഖപട്ടണം | ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ നദീതീരത്ത് ഓറഞ്ച് നിറത്തിലുള്ള ഭീമന്‍ ഒച്ചുകളെ കണ്ടെത്തി. അസാധാരണമായ ഈ വലിയ കടല്‍ ഒച്ചിന് ലേലത്തില്‍ 18,000 രൂപ വില ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

സിറിന്‍ക്സ് അരുവാനസ് എന്ന നാമത്തിലാണ് ഈ വിഭാഗത്തില്‍ പെടുന്ന ഒച്ചുകള്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒച്ചാണിത്. ഇതിന് 70 സെന്റിമീറ്റര്‍ വരെ നീളവും 18 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. കരയിലും വെള്ളത്തിലും ഒരുപോലെ കാണപ്പെടുന്നു എന്നതും പ്രത്യേകതയാണ്.

മാംസഭോജികളായ ഇവ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇവയുടെ ഷെല്ലുകള്‍ കൊണ്ടുണ്ടാക്കുന്ന ആഭരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയുണ്ട്. സിറിന്‍ക്സ് ഒച്ചുകള്‍ ഒരു ഉഷ്ണമേഖലാ ജീവിയാണെങ്കിലും മറ്റ് പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. ചുഴലിക്കാറ്റും കൊടുങ്കാറ്റും മറ്റുമുണ്ടാകുമ്പോള്‍ ഈ ഒച്ചുകള്‍ കരയിലേക്കെത്തുകയും ശൈത്യകാലത്ത് മണ്ണില്‍ ഒളിക്കുകയും ചെയ്യുന്നു.