Connect with us

Science

ഗ്യാലക്‌സികളുടെ അപൂര്‍വ സംഗമം ചിത്രീകരിച്ച് നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | ഗ്യാലക്‌സി ജോഡികളുടെ അപൂര്‍വ സംഗമം പിടിച്ചെടുത്ത് നാസയുടെ ഹബ്ള്‍ സ്‌പേസ് ടെലസ്‌കോപ്. ഭൂമിയില്‍ നിന്ന് 27.5 കോടി പ്രകാശവര്‍ഷം അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇവയുടെ കൃത്യമായ സ്ഥാനം സെറ്റസ് എന്ന നക്ഷത്ര സമൂഹത്തിലാണ്.

ഐസി 1623 ഗ്യാലക്‌സി ജോഡിയാണ് നാസയുടെ ടെലസ്‌കോപില്‍ പതിഞ്ഞത്. രണ്ട് ഗ്യാലക്‌സികളുടെ പ്രണയരംഗം ചിത്രീകരിച്ചു എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഈ ചിത്രത്തിന് നാസ നല്‍കിയ അടിക്കുറിപ്പ്. 2008ലും ഹബ്ള്‍ ടെലസ്‌കോപ് ഈ ചിത്രമെടുത്തിരുന്നു.

അന്ന് ഒപ്ടിക്കല്‍, ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യ ഫില്‍റ്ററുകള്‍ ഉപയോഗിച്ചായിരുന്നു ചിത്രമെടുത്തത്. ഇന്ന് ഇന്‍ഫ്രാറെഡ് മുതല്‍ അള്‍ട്രാവയലറ്റ് തരംഗ ദൈര്‍ഘ്യം വരെയുള്ള എട്ട് ഫില്‍റ്ററുകളുണ്ട് ഹബ്ളിന്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി(ഇസ)ക്കാണ് നാസ ചിത്രത്തിന്റെ കടപ്പാട് നല്‍കിയത്.

Latest