Connect with us

Kerala

വനിതാ കമ്മീഷന്‍ വിവാദം: നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാന്‍ കാതോര്‍ത്ത്' രക്ഷാദുത്, പൊന്‍വാക്ക് പദ്ധതികള്‍

Published

|

Last Updated

പത്തനംതിട്ട | രാജി വച്ച വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരേ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാന്‍ പദ്ധതികളുമായി വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതികള്‍. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗപരിഹാരവുമായി “കാതോര്‍ത്ത്” രക്ഷാദുത്, പൊന്‍വാക്ക് പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് തയ്യാറെടുക്കുന്നത്.

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിലാണ്, പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം ഉണ്ടായത്. ഇതിന് പിന്നാലെ എം സി ജോസഫൈനെതിരേ കൂടുതല്‍ ആക്ഷേപങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പ് തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണിയും ഇന്നലെ രംഗത്തെത്തി.

ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ എന്ന വ്യക്തിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈനും പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന തരത്തില്‍ ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു.ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും മയൂഖ പറഞ്ഞു. ഇതിനിടയില്‍ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ ഡോക്ടറേറ്റ് സംബന്ധിച്ച വിവാദങ്ങളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ അവമതിപ്പിന്് കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വനിതാ ശിശുക്ഷേമ വികസന വകുപ്പ് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

Latest