Saudi Arabia
ഹജ്ജ് പ്രത്യേക ശില്പശാല സംഘടിപ്പിച്ചു

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി ഹജ്ജ് സീസണില്‍ ഒരുക്കിയ സേവനങ്ങളെ കുറിച്ച് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മക്കയില്‍ ഹജ്ജ് സേവന കമ്പനികളുടെ പ്രതിനിധികള്‍ക്കായി പ്രത്യേക ശില്പശാല നടന്നു.
ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിന, അറഫ എന്നിവിടങ്ങളില്‍ ഒരുക്കിയ സേവനങ്ങള്‍,ഹാജിമാരുടെ യാത്രകളും, തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിന് മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കുന്ന മുന്‍കരുതല്‍ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ആരോഗ്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷം കനത്ത സുരക്ഷയിലാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത്
---- facebook comment plugin here -----