Saudi Arabia
ഹജ്ജ് സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചു : ഹജ്ജ് മന്ത്രാലയം

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്നും , തീര്‍ത്ഥാടകര്‍ക്ക് മിക്കച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതായും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു .
2021ലെ ഹജ്ജ് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഹജ്ജ് രജിസ്ട്രേഷന്‍, പാക്കേജുകള്‍ തിരഞ്ഞെടുക്കല്‍ തുടങ്ങിയ മികച്ച സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹജ്ജിന് അനുമതി ലഭിച്ചവര്‍ രണ്ടാം ഡോസ് വാക്സിന്‍ ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി സ്വീകരിക്കണെമന്നും ഹജ്ജ് ഉംറ കാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശാത്ത് പറഞ്ഞു
---- facebook comment plugin here -----