Connect with us

National

ട്വിറ്റര്‍ ഇന്ത്യയുടെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ട്വിറ്റര്‍ ഇന്ത്യ അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥന്‍ ധര്‍മേന്ദ്ര ചാതൂർ രാജിവെച്ചു. പുതിയ ഐ ടി നിയമപ്രകാരമായിരുന്നു ഈ നിയമനം. പുതിയ ഐ ടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും പോരിടുന്ന ഘട്ടത്തിലാണ് ഈ രാജി.

മെയ് 25 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ ഐ ടി നിയമപ്രകാരം ഉപഭോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളെ നിര്‍ബന്ധിക്കുന്നുണ്ട്. 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരാതി പരിഹാരം ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

രാജ്യത്തിന്റെ പുതിയ ഐടി നിയമം പാലിക്കപ്പെടുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയിരുന്നു.

Latest